1. Home
  2. /
  3. Activities
  4. /
  5. ലക്ഷാര്‍ച്ചന മഹാപാരായണം

ലക്ഷാര്‍ച്ചന മഹാപാരായണം

ലക്ഷാര്‍ച്ചന മഹാപാരായണം

2020 മെയ്മാസം 29 മുതല്‍ 2020 ഒക്ടോബര്‍ 26 വരെ

(Click here for the English version of this message.)

ജഗദ്ഗുരു ആദിശങ്കരന്‍ ‘കനകധാരാസ്തവം’ എന്ന തന്‍റെ പ്രാര്‍ത്ഥനയിലൂടെ മഹാലക്ഷ്മിയെ പ്രത്യക്ഷപ്പെടുത്തി കനകവര്‍ഷത്തിലൂടെ ഒരു സാധുസ്ത്രീയുടെ ദാരിദ്ര്യദുഃഖം ഉന്‍മൂലനം ചെയ്ത സങ്കല്‍പ്പത്തില്‍ പ്രതിഷ്ഠിതമായതും കേരളത്തിലെ ആദ്യത്തെ മഹാലക്ഷ്മി ക്ഷേത്രവുമായ, എറണാകുളം ജില്ലയില്‍ പഴന്തോട്ടം പുന്നോര്‍ക്കോട് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന കനകധാര മഹാലക്ഷ്മി ക്ഷേത്രം മുന്‍കൈ എടുത്തുകൊണ്ട്, ജഗദ്ഗുരു പരമപൂജ്യ ശ്രീ ശ്രീ സ്വയംപ്രകാശ സച്ചിദാനന്ദസരസ്വതിസ്വാമി (ശ്രീമഠം ഹരിഹരപുര, കര്‍ണ്ണാടക) കളുടെയും അഭിവന്ദ്യ ഗുരുനാഥനും കനകധാര മഹാലക്ഷ്മി ക്ഷേത്രത്തിന്‍റെ മുഖ്യ പുരോഹിതനുമായ ബ്രഹ്മശ്രീ ഡോ. ശേഷാദ്രിനാഥ ശാസ്ത്രികളുടെയും അനുഗ്രഹത്താല്‍ ലോകമെമ്പാടുമുള്ള ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് “കനകധാര ലക്ഷാര്‍ച്ചന മഹാപാരായണം” സംഘടിപ്പിക്കുന്നു.

കനകധാരസ്തോത്രം

നമ്മുടെ ഒരോ പ്രാര്‍ത്ഥനയ്ക്കും ഓരോ സദുദ്ദേശമുണ്ട്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് 19 എന്ന മഹാമാരി ലോകജനതയ്ക്ക് ഭയാശങ്കകള്‍ പരത്തികൊണ്ട് ശാരീരിക, മാനസിക, സാമ്പത്തിക ദുരിതങ്ങള്‍ അനുഭവിപ്പിച്ചുകൊണ്ടിരി ക്കുകയാണ്.

ഈ മനോഹരമായ ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും അതിന്‍റെ മഹത്വവും, ശാന്തിയും, സമാധാനവും, സമ്പല്‍സമൃദ്ധിയും, ആയുരാരോഗ്യസൗഖ്യവും തിരികെ ലഭിക്കുന്നതിനായി നമുക്ക് ഒത്തൊരുമിച്ച് ഈശ്വരനോട് പ്രാര്‍ത്ഥിക്കാം. ഈ പരീക്ഷണ ഘട്ടത്തില്‍ ഈശ്വരാധീനം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രസ്തുത ലക്ഷ്യം നേടുന്നതിനും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് “കനകധാര ലക്ഷാര്‍ച്ചന മഹാപാരയണം” എന്ന സങ്കല്‍പ്പം ഇവിടെ രൂപപ്പെടുത്തിയിരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് ഒറ്റയ്ക്കോ കുടുംബമായോ ബന്ധുമിത്രാദികളുമായി ചേര്‍ന്നോ അവരവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇരുന്നുകൊണ്ട് സൗകര്യപ്രദമായ സമയങ്ങളില്‍ 2020 മെയ്മാസം 29 വെള്ളിയാഴ്ചമുതല്‍ ഈ വര്‍ഷത്തെ വിജയദശമി ദിനമായ ഒക്ടോബര്‍ 26-ാം തീയതി തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ നിത്യേന ചുരുങ്ങിയത് ഒരു തവണയെങ്കിലും കനകധാരസ്തോത്രം ജപിച്ച്കൊണ്ട് ഈ മഹായജ്ഞത്തില്‍ പങ്കെടുക്കാവുന്നതാണ്. ഈ യജ്ഞത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഭക്തജനങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ, ഇതോടൊപ്പമുള്ള വാട്ട്സാപ്പ് നമ്പറിലോ പേര്, വയസ്സ്, അഡ്രസ്സ്, ഫോണ്‍ നനപര്‍ എന്നിവ നല്‍കിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ഈ സദ്വാര്‍ത്ത ലോകമെമ്പാ ടുമുള്ള സജ്ജനങ്ങളുമായി പങ്കുവയ്ക്കുക.

Kindly register and provide your details by clicking this link.

Whatsapp: 96050 27665